Kerala
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വാർത്ത ഞെട്ടിക്കുന്നത്; ഒരു പ്രതി പോലും രക്ഷപ്പെടരുത്: രമേശ് ചെന്നിത്തല
അറുപതോളം പ്രതികള്‍ ഈ കേസിലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്,സത്യസന്ധരായ ഉദ്യോഗസ്ഥരെകൊണ്ട് കേസ് അന്വേഷിപ്പിക്കണം
പത്തനംതിട്ട | പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗി രമേശ് ചെന്നിത്തല.
പത്തനംതിട്ടയില്‍ നടന്നത് സാംസ്‌കാരിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവം. അറുപതോളം പ്രതികള്‍ ഈ കേസിലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും സമൂഹമാധ്യത്തില്‍ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെകൊണ്ട് കേസ് അന്വേഷിപ്പിക്കണം.എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടാന്‍ അനുവദിക്കരുത്.
ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരായാലും അവരെയൊന്നും രക്ഷപ്പെടുത്താന്‍ ആരും കൂട്ടു നില്‍ക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനായി സ്‌കൂളുകളില്‍ ബോധവല്‍കരണം നടത്തണം. കൗണ്‍സിലര്‍മാരുടെയും ചൈല്‍ഡ് ഹെല്‍പ് ലൈന്റെയും സേവനം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. മാതാപിതാക്കള്‍ കുട്ടികളുമായി തുറന്ന സംഭാഷണം നടത്താനുള്ള അവസരം എല്ലായ്പോഴും ഉണ്ടാകണം.ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ മാതാപിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കണം.സര്‍ക്കാര്‍ ഈ കാര്യത്തില്‍ മുന്‍കയ്യെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.