Malappuram
നിലമ്പൂര്‍ മജ്മഅ് വാർഷിക സമാപന സമ്മേളനത്തിന് പ്രൗഢ തുടക്കം
ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും
നിലമ്പൂര്‍ |നിലമ്പൂര്‍ മജ്മഅ് അക്കാദമി മുപ്പത്തി മൂന്നാം വാര്‍ഷിക സമാപന സമ്മേളനത്തിന് പ്രൗഡമായ തുടക്കം.സമസ്ത കേരള ജംജയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. താജുൽ ഉലമാ ടവർ ഉദ്ഘാടനം മർകസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിർവഹിച്ചു.
മജ്മഅ ദഅവാ കോളേജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം പി വി അബ്ദുൽ വഹാബ് എം പി നിർവഹിച്ചു. ഡോ അഹ്‌മദ് അല്‍ ജമീല്‍ അന്നുഐമി യു എ ഇ മുഖ്യാതിഥിയായിരിന്നു. വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
മജ്മഅ ജനറൽ സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി , ഹസൻ മുസ് ലിയാർ വയനാട്, സീ ഫോർത്ത് അബ്ദുറഹ്മാൻ ദാരിമി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, മലായ അബൂബക്കർ ഹാജി, വീമ്പൂർ മൊയ്തീൻ കുട്ടി ഹാജി, അലവി സഖാഫി കൊളത്തൂർ, ബാപ്പു തങ്ങൾ മമ്പാട്, മിഖ്ദാദ് ബാഖവി ചുങ്കത്തറ, പി എച്ച് അബ്ദുറഹ്മാൻ ദാരിമി, അലവിക്കുട്ടി ഫൈസി എടക്കര, വി എൻ ബാപ്പുട്ടി ദാരിമി, സുലൈമാൻ ദാരിമി , കൊമ്പൻ മുഹമ്മദ് ഹാജി, കുഞ്ഞാപ്പു എടക്കര സംസാരിച്ചു.
വൈകുന്നേരം നാലിന് നടക്കുന്ന പൊതു സമ്മേളനം സമസ്ത കേരള ജംജയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.മാ ഹിറ വുമണ്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും.കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെപി അബൂബക്കര്‍ മൗലവി പട്ടുവം സംസാരിക്കും.
ഇസ്ലാം വിചാരപരമാണ് എന്ന പ്രമേയത്തിലാണ്ല്‍ മജ്മഅ് അക്കാദമി വാര്‍ഷിക സമ്മേളനം നടക്കുന്നത്. ഒരു വര്‍ഷത്തോളമായി നടന്ന വിത്യസ്ഥ പരിപാടികള്‍ക്ക് ശേഷമാണ് മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം സമാപിക്കുന്നത്.