International
സമാധാന നൊബേൽ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്
ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്.
സ്റ്റോക്ഹോം | സമാധാനത്തിനുള്ള നൊബേൽ പുരസ് കാരം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ആണവായുധങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിനാണ് ബഹുമതി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്.
ഹിബകുഷ എന്നും അറിയപ്പെടുന്ന ഈ സംഘടന ആണവായുധങ്ങൾക്ക് എതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കും ആണവായുധങ്ങൾ ഇനി ഒരിക്കലും ഉപയോഗിക്കരുതെന്ന് ശക്തമായി ആഹ്വാനം ചെയ്ത് മുന്നോട്ടുപോകുന്നതുമാണ് സംഘടനയെ പുരസ്കാരത്തിന് അർഹമാക്കിയതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു. ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പ് സൃഷ്ടിക്കാനും ഏകീകരിക്കാനും ഹിബാകുഷ വലിയ പങ്കുവഹിച്ചെന്നും നൊബേല്‍ കമ്മിറ്റി കണ്ടെത്തി.
ഈ വർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി 286 അപേക്ഷകളാണ് നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് ലഭിച്ചിരുന്നത്.