Connect with us

NSS

മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സര്‍വ്വേ പ്രഹസനമാക്കരുതെന്ന് എന്‍ എസ് എസ്

സര്‍വ്വേ ആധികാരിക രേഖയായി മാറുന്നതാണ്. യോഗ്യരായവരെക്കൊണ്ട് ഇത് നടത്തണെമെന്നും സര്‍വ്വേ പ്രഹസനമാകരുതെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സര്‍വ്വേ പ്രഹസനമാകരുതെന്ന് എന്‍ എസ് എസ്. മുഴുവന്‍ മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടേയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന സര്‍വ്വേയിലൂടെ പിന്നോക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം ലഭിക്കില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

സര്‍വ്വേ ആധികാരിക രേഖയായി മാറുന്നതാണ്. യോഗ്യരായവരെക്കൊണ്ട് ഇത് നടത്തണെമെന്നും സര്‍വ്വേ പ്രഹസനമാകരുതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുക. സംസ്ഥാന കമ്മിഷന്റെ സാമൂഹിക സാമ്പത്തിക സര്‍വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭാ അനുമതി നല്‍കി.

Latest