Connect with us

National

രാജ്യത്ത് 9000 കടന്ന് കൊവിഡ് കേസുകള്‍

പ്രതിദിനം 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ഇന്നലെ 9,629 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സജീവ കേസുകള്‍ 63,380 ല്‍ നിന്ന് 61,013 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

കേരളത്തില്‍ 10 പേര്‍ ഉള്‍പ്പെടെ 29 മരണങ്ങളോടെ മരണസംഖ്യ 5,31,398 ആയി ഉയര്‍ന്നു.  ഇപ്പോള്‍ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി.

രോഗം ഭേദമായവരുടെ എണ്ണം 4,43,23,045 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.

 

Latest