Connect with us

Covid Kuwait

കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 400ല്‍ താഴെ എത്തി

തുടര്‍ച്ചയായി നാലാം ദിവസവും കൊവിഡ് ബാധ മൂലം രാജ്യത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതും ആശ്വാസകരമാണ്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 400 ല്‍ താഴെയായി. 388 രോഗികള്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗം രോഗികളുടെ എണ്ണവും ദിവസങ്ങളായി 5 ല്‍ തുടരുകയാണ്. കൊവിഡ് വാര്‍ഡില്‍ കഴിയുന്നവരുടെ എണ്ണം 19 ആയി കുറഞ്ഞു.

തുടര്‍ച്ചയായി നാലാം ദിവസവും കൊവിഡ് ബാധ മൂലം രാജ്യത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതും ആശ്വാസകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ കുറെ ദിവസങ്ങളായി 0.10 %നും 0.15 %നും ഇടയിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഇത് 0.13% ആയിരുന്നു. 22പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. 36 പേര്‍ക്ക് രോഗ മുക്തി ലഭിക്കുകയും ചെയ്തു. 17084 പേര്‍ക്കാണ് സ്രവ പരിശോധന നടത്തിയത്. നിലവില്‍ ജി സി സി രാജ്യങ്ങളില്‍ ഏറ്റവും കുറവ് കൊവിഡ് രോഗികള്‍ ഉള്ളത് കുവൈത്തില്‍ ആണ്.