omicrone
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 341 ആയി ഉയര്‍ന്നു
കേസുകള്‍ വലിയ തോതില്‍ ഉയരുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍
ന്യൂഡല്‍ഹി | കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നു. ഇതിനകം 341 പേര്‍ക്ക് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. ഇതില്‍ കേസുകളില്‍ പെട്ടുന്നുള്ള വര്‍ധനവുണ്ടായകുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.
ദക്ഷിണേന്ത്യയില്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട്ടില്‍ 34 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കൂടുതല്‍ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം മുസുബ്രഹ്‌മണ്യന്‍ അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കര്‍ണാടകയില്‍ 31, കേരളത്തില്‍ 29 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 14 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.