International
യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു: യു എന്‍ ഏജന്‍സി
ന്യൂയോര്‍ക്ക് | റഷ്യ അധിനിവേശം നടത്തിയ യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. യു എന്‍ അഭയാര്‍ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി വെളിപ്പെടുത്തിയതാണ് ഈ വിവരം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് റഷ്യന്‍ അധിനിവേശത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഏജന്‍സി വിലയിരുത്തി. യുദ്ധം കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുംതോറും ഇതര യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഇവരെ സ്വീകരിക്കാനുള്ള സാഹചര്യം പരിമിതപ്പെടുമെന്ന ആശങ്കയും ഏജന്‍സി പ്രകടിപ്പിച്ചു.
3,097 മലയാളികളെ നാട്ടില്‍ തിരിച്ചെത്തിച്ചു: കേരള ഹൗസ്
യുക്രൈനില്‍ നിന്ന് 3,097 മലയാളികളെ നാട്ടില്‍ തിരിച്ചെത്തിച്ചതായി കേരള ഹൗസ്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്രയും പേരെ തിരികെ കൊണ്ടുവന്നത്. ഡല്‍ഹി വിമാനത്താവളം വഴി മാത്രം 2,633 പേരെ തിരികെയെത്തിക്കാനായതായി കേരള ഹൗസ് അധികൃതര്‍ വ്യക്തമാക്കി.