Connect with us

Uae

ദുബൈയില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു;10 പുതിയ സ്‌കൂളുകള്‍ തുറന്നു

ദുബൈയില്‍ 227 സ്വകാര്യ സ്‌കൂളുകളിലായി ആകെ 387,441 വിദ്യാര്‍ഥികളില്‍ പഠിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

Published

|

Last Updated

ദുബൈ| പുതിയ അധ്യയന വര്‍ഷത്തില്‍ ദുബൈയില്‍ പത്ത് പുതിയ സ്വകാര്യ സ്‌കൂളുകള്‍ തുറന്നു. വിദ്യാര്‍ഥികളുടെ പ്രവേശനം ആറ് ശതമാനം വര്‍ധിക്കുകയും ചെയ്തു. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) പ്രസിദ്ധീകരിച്ച 2024-25 അധ്യയന വര്‍ഷ റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ഥി പ്രവേശനത്തിലെ വളര്‍ച്ചയും നഗരത്തിലെ വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ ശക്തിയും എടുത്തുകാണിക്കുന്നത്.

ദുബൈയില്‍ 227 സ്വകാര്യ സ്‌കൂളുകളിലായി ആകെ 387,441 വിദ്യാര്‍ഥികളില്‍ പഠിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 2033 ഓടെ കുറഞ്ഞത് 100 പുതിയ സ്വകാര്യ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ എമിറേറ്റ് ലക്ഷ്യമിടുന്നു. കുടുംബങ്ങള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ആകര്‍ഷകമായ സ്ഥലമായി ദുബൈ തുടരുന്നുവെന്ന് അടിവരയിടുന്നതാണ് ഇതെന്ന് കെ എച്ച് ഡി എ ഡയറക്ടര്‍ ജനറല്‍ ഐശ മിറാന്‍ പറഞ്ഞു.

സ്വകാര്യ സ്‌കൂളുകള്‍ 17 പാഠ്യപദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. യു കെ പാഠ്യപദ്ധതിയാണ് ഏറ്റവും വലുത് (37 ശതമാനം). തുടര്‍ന്ന് ഇന്ത്യന്‍ പാഠ്യപദ്ധതി (26), യു എസ് പാഠ്യപദ്ധതി (14), ഇന്റര്‍നാഷണല്‍ ബാക്കലറിയേറ്റ് (ഏഴ്) എന്നിങ്ങനെ വരുന്നു. സ്വകാര്യ സ്‌കൂളുകളില്‍ 33,210 ഇമാറാത്തി വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുണ്ടെന്നും ഈ സ്‌കൂളുകളില്‍ 27,284 അധ്യാപകര്‍ (ഒമ്പത് ശതമാനം വര്‍ധന) പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest