Connect with us

Ongoing News

'കേരളത്തിലെ വാഹനങ്ങളുടെ എണ്ണം പരിശോധിച്ച് വേണമായിരുന്നു ചിറാപുഞ്ചിയുമായി താരതമ്യപ്പെടുത്താൻ'

കേരളത്തിലോടുന്ന വാഹനങ്ങളുടെ നൂറിലൊന്നുപോലും വരുമോ ചിറാപുഞ്ചിയിൽ?

Published

|

Last Updated

കേരളത്തിൽ ഒരുദിവസം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം എത്ര എന്നു കൂടി പരിശോധിച്ചു വേണമായിരുന്നു ചിറാപുഞ്ചിയുമായി താരതമ്യപ്പെടുത്താനെന്ന് സി പി എം നേതാവ് പി കെ ശ്രീമതി ടീച്ചർ. കഴിഞ്ഞ ദിവസം കേരളത്തിലെ റോഡുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ അഭിപ്രായപ്രകടനത്തിന് മറുപടി എന്ന നിലക്കാണ് ശ്രീമതിയുടെ ഈ അഭിപ്രായം. കേരളത്തിൽ രണ്ടിൽ ഒരാൾക്ക്‌ എന്ന തോതിൽ കാറുണ്ട്‌. ഏറ്റവും കൂടുതൽ ടൂറിസ്റ്റ്‌ വാഹനങ്ങൾ ചരക്കു വണ്ടികൾ ദിനേന പതിനായിരക്കണക്കിനു വരികയും പൊകുകയും ചെയ്യുന്നത്‌ വേറെ. മേഘാലയ ജന സാന്ദ്രത കുറഞ്ഞ സ്റ്റേറ്റ്‌. വാഹനങ്ങളാണെങ്കിൽ കേരളത്തിലോടുന്ന വാഹനങ്ങളുടെ നൂറിലൊന്നുപോലും വരുമോ എന്നു സംശയമുണ്ട്‌. വിമർശനം സ്വാഗതാർഹമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ

കേരളത്തിൽ ഒരുദിവസം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം എത്ര എന്നു കൂടി പരിശോധിച്ചു വേണമായിരുന്നു ചിറാപുഞ്ചിയുമായി താരതമ്യപ്പെടുത്താൻ. കേരളത്തിൽ രണ്ടിൽ ഒരാൾക്ക്‌ എന്ന തോതിൽ കാറുണ്ട്‌. ഏറ്റവും കൂടുതൽ ടൂറിസ്റ്റ്‌ വാഹനങ്ങൾ, ചരക്കു വണ്ടികൾ ദിനേന പതിനായിരക്കണക്കിനു വരികയും പൊകുകയും ചെയ്യുന്നത്‌ വേറെ. മേഘാലയ ജന സാന്ദ്രത കുറഞ്ഞ സ്റ്റേറ്റ്‌. വാഹനങ്ങളാണെങ്കിൽ കേരളത്തിലോടുന്ന വാഹനങ്ങളുടെ നൂറിലൊന്നുപോലും വരുമോ എന്നു സംശയമുണ്ട്‌. വിമർശനം സ്വാഗതാർഹമാണു. ഒരു വർഷമായി നിലക്കാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയുടെ ആധിക്യം തീർച്ചയായും ചില റോഡുകളെ തകർത്തിട്ടുണ്ട്‌. എന്നാൽ കേരളത്തിലെ ഭൂരിഭാഗം റോഡുകളും വേഗത്തിൽ മെയിന്റെനൻസ്‌ നടത്തി ഗതാഗത യോഗ്യമാക്കിയെടുക്കാൻ നമ്മുടെ മന്ത്രി സ.റിയാസ്‌ കാണിക്കുന്ന ആർജ്ജവവും ഇച്ഛാശക്തിയും പ്രശംസനീയം തന്നെയാണു. എന്നാൽ വിമർശനം സദുദ്ദേശപരമാണു എന്നതിൽ ആർക്കും സശയമില്ലതാനും.

 

Latest