Connect with us

Kerala

കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി സ്വദേശിനി ആന്‍ മരിയയാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | രാമപുരത്ത് കന്യാസ്ത്രീയെ മഠത്തിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിനി ആന്‍ മരിയയാണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലാണ് സംഭവം.

ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആന്‍ മരിയയെ മരിച്ച നിലയില്‍ കണ്ടത്. ആന്‍ മരിയയ്ക്ക് ഓര്‍മ്മക്കുറവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു.

സംഭവത്തില്‍ രാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍- 1056, 0471 2552056).

 

Latest