Connect with us

National

ഓപ്പറേഷന്‍ തിയറ്ററില്‍ റീല്‍സ് ചിത്രീകരിച്ച നഴ്‌സുമാരെ പിരിച്ചുവിട്ടു

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വിഡിയോ ചിത്രീകരിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട് .

Published

|

Last Updated

റായ്പൂര്‍ | ഓപ്പറേഷന്‍ തിയറ്ററില്‍ റീല്‍സ് ഷൂട്ടുചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ടു. സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ഫെബ്രുവരി 5നാണ് നഴ്‌സുമാര്‍ വിഡിയോ ചിത്രീകരിച്ചത്.  റായ്പൂരിലെ ദൗ കല്യാണ്‍ സിംഗ് പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വിഡിയോ ചിത്രീകരിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട് . ഈ നിയമം ലംഘിച്ചാണ് നഴ്‌സുമാര്‍ റീല്‍സ് ചിത്രീകരിച്ചത്.
നഴ്‌സുമാര്‍ ഡാന്‍സ് ചെയ്യുന്നത് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്തപ്പോള്‍ നഴ്‌സുമാര്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെതിരെ മോശമായി പെരുമാറിയതായും പരാതിയുണ്ട്.

വീഡിയോ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് നഴ്‌സുമാര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

Latest