Ongoing News
പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു
പരുക്കേറ്റ ഉദ്യോഗസ്ഥയും കൗൺസിലറും ആശുപത്രിയിൽ
![](https://assets.sirajlive.com/2023/04/dog-attack-kalpetta-897x538.gif)
കൽപ്പറ്റ | ഗാർഹിക പീഡന പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെയും സംഘത്തെയും വീട്ടുടമ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. പരുക്കേറ്റ വയനാട് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെയും കൗൺസിലറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ് പണിക്കരുടെ (46) കൈക്കും കാലിനുമാണ് പരുക്കേറ്റത്. പട്ടിയുടെ കടിയേൽക്കാതിരിക്കാൻ ഓടുന്നതിനിടെ വീണാണ് കൗൺസിലർ നാജിയ ഷെറിന് (26) പരുക്കേറ്റത്. ഇരുവരെയും കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
സംഭവത്തിൽ നെല്ലിമാളം സ്വദേശി ജോസ് എന്നയാൾക്കെതിരെ ഇവർ പോലീസിൽ പരാതി നൽകി.
---- facebook comment plugin here -----