Connect with us

National

കളക്ടറേറ്റിലേക്ക് പരാതികൾ കഴുത്തിൽ കെട്ടിതൂക്കി ഇഴഞ്ഞെത്തി വയോധികന്‍; വെെറലായി വിഡിയോ

പരാതികളിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഹിമാൻഷു ചന്ദ്ര അറിയിച്ചു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ നീമുച്ചിലില്‍ കളക്ടറേറ്റിലേക്ക് വേറിട്ട പ്രതിഷേധവുമായെത്തിയ വയോധികന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.അഴിമതിക്കെതിരായ തന്റെ പരാതികള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ രേഖകള്‍ കഴുത്തില്‍  തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞാണ് പരാതിക്കാരന്‍ കളക്ടറേറ്റില്‍ എത്തിയത്. നീമുച്ച് സ്വദേശി മുകേഷ് പ്രജാപത് ആണ് വ്യത്യസ്ഥ പ്രതിഷേധവുമായി കളക്ട്രേറ്റിലെത്തിയത്.അഴിമതിക്കാരനായ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

എല്ലാ ചൊവ്വാഴ്ചയും നീമുച്ച് ജില്ലാ കളക്ടറുടെ ഓഫീസില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്താറുണ്ട്. ഈ യോഗത്തിലേക്കാണ് വയോധികന്‍ രേഖകള്‍ കയറില്‍ കെട്ടി കഴുത്തില്‍ തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞും ഉരുണ്ടും എത്തിയത്.

ആറോ ഏഴോ വര്‍ഷത്തിലേറെയായി പരാതിപ്പെടുന്നുണ്ട്.എന്നാല്‍ പരാതിയില്‍ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല.അതിനാലാണ് വില്ലേജ് ഓഫീസര്‍ അഴിമതി നടത്തി എന്ന് തെളിയിക്കുന്ന രേഖകള്‍ കഴുത്തില്‍ കെട്ടി താന്‍ പ്രതിഷേധിച്ചതെന്നാണ് മുകേഷ് പറയുന്നത്.

അതേസമയം മുകേഷ് പ്രജാപതി ഉന്നയിച്ച ആരോപണങ്ങളില്‍ പഞ്ചായത്തും ഗ്രാമ വികസന വകുപ്പും ഇതിനകം അന്വേഷണം നടത്തിയിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മംമ്ത ഖേഡെ പറഞ്ഞു. പരാതികളില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ചന്ദ്രയും അറിയിച്ചു.