Connect with us

Kerala

വയോധികന് ക്രൂരമായി മര്‍ദിച്ചു; സ്വര്‍ണ മാലയും മൊബൈലും പണവും കവര്‍ന്നു

ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസ്  (75) ആണ് ആക്രമണത്തിനും കവര്‍ച്ചക്കും ഇരയായത്.

Published

|

Last Updated

ആലുവ | വയോധികനെ ക്രൂരമായി മര്‍ദിച്ച ശേഷം കവര്‍ച്ച. ആലുവ റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് സംഭവം.

ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസ്  (75) ആണ് ആക്രമണത്തിനും കവര്‍ച്ചക്കും ഇരയായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ചര പവന്റെ മാലയും മൊബൈലും പണവും കവര്‍ന്നു.

ജോസിനെ രണ്ടുപേര്‍ ചേര്‍ന്ന് പലക കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest