Connect with us

National

മുംബൈയില്‍ കണ്ടെത്തിയത് ഒമിക്രോണ്‍ എക്‌സ് ഇ വകഭേദമല്ല; സ്ഥിരീകരിച്ച് ജീനോം സീക്വന്‍സ് പരിശോധനാ ഫലം

Published

|

Last Updated

മുംബൈ | മുംബൈയില്‍ കണ്ടെത്തിയത് ഒമിക്രോണ്‍ എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരിച്ചു. ജീനോം സീക്വന്‍സ് പരിശോധനയിലാണ് ഇത് വ്യക്തമായത്. എക്‌സ് ഇ വകഭേദത്തിന്റെ ജനിതക സ്വഭാവം വൈറസിനില്ലെന്നാണ് കണ്ടെത്തല്‍.

ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചഹാല്‍ ആണ് എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ചുവെന്ന് നേരത്തെ അറിയിച്ചിരുന്നത്. ഇന്ന് മുംബൈയില്‍ സ്ഥിരീകരിച്ച 230 സാമ്പിളുകളില്‍ 228 എണ്ണവും ഒമിക്രോണും ബാക്കിയുള്ള രണ്ട് സാമ്പിളുകളില്‍ ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്‌സ് ഇ വകഭേവുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.