Connect with us

International

ഒരേയൊരു ട്രംപ്; പ്രായം തകര്‍ക്കാത്ത ആത്മവിശ്വാസം

കമലഹാരിസ് ജയിച്ചാല്‍ അത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആകുമായിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തോടെ പിറന്നിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ് ആണ്.

Published

|

Last Updated

ഡെമോക്രാറ്റിക് പാര്‍ട്ടിയെയും കമലഹാരിസിന്റെ ദശലക്ഷക്കണക്കിന് അനുഭാവികളെയും തകര്‍ത്താണ് രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നത്. റിയാലിറ്റി ഷോ താരം, റിയല്‍ എസ്റ്റേറ്റ് വ്യവസായി എന്നീ മേഖലകളിലെല്ലാം പ്രവര്‍ത്തിച്ച ട്രംപ് നിരവധി ആരോപണങ്ങള്‍ നേരിട്ടിരുന്നു.

കമലഹാരിസ് ജയിച്ചാല്‍ അത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആകുമായിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തോടെ പിറന്നിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ് ആണ്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും 78 വയസ്സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. മുന്‍ പ്രസിഡന്റ് ജോബ് ബൈഡന് ഇപ്പോള്‍ 81 വയസ്സാണ് ഉള്ളത്. ട്രംപ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 82 വയസ്സ് തികയും. 132 വര്‍ഷം മുമ്പ് പ്രസിഡന്റായിരുന്ന ഗ്രോവര്‍ ക്ലീവ്ലാന്‍ഡിന് ശേഷം ഒരു കാലാവധി കഴിഞ്ഞ് പിന്നീട് തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ പ്രസിഡന്റായിരിക്കും ട്രംപ്. 1885 മുതല്‍ 1889 വരെയും 1893 മുതല്‍ 1897 വരെയും അമേരിക്കയുടെ 22-ഉം 24-ഉം പ്രസിഡന്റായിരുന്നു ഗ്രോവര്‍ ക്ലീവ്ലാന്‍ഡ്.

ഉയര്‍ന്ന പ്രായത്തിന്റെ മാത്രമല്ല മറ്റ് പല റെക്കോര്‍ഡുകളും സ്വന്തം പേരില്‍ ചാര്‍ത്തിയ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലിരിക്കെ രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ അല്ലെങ്കില്‍ ഏക പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. 2019 തെരഞ്ഞെടുപ്പ് അനുകൂലമാക്കാന്‍ ഉക്രൈനില്‍ നിന്ന് നിന്ന് സഹായം തേടിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ആദ്യ ഇംപീച്ച്‌മെന്റ് . മറ്റൊന്ന് ജനുവരി ആറിന് യു എസ് ക്യാപിറ്റല്‍ നേരെയുള്ള ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു. കാലാവധി അവസാനിക്കുന്നതിന് ഒരാഴ്ച മുന്‍പ് 2021 ജനുവരി 13നാണ് ട്രംപ് രണ്ടാം തവണയും ഇംപീച്ച്‌മെന്റ് നടപടി നേരിട്ടത്.

ട്രംപിന്റെ ഉദയം
ന്യൂയോര്‍ക്കിലെ ക്യൂന്‍സ് എന്ന സ്ഥലത്ത് 1946 ജൂണ്‍ 14ന് മേരിയുടെയും ഫ്രെഡ് ട്രംപിന്റെയും മകനായാണ് ഡൊണാള്‍ഡ് ട്രംപിന്റെ ജനനം.1968-ല്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സ് ആന്‍ഡ് കൊമേഴ്‌സില്‍ നിന്ന് ധനകാര്യത്തില്‍ ബിരുദം നേടി. 1971 ല്‍ പിതാവിന്റെ കമ്പനി ഏറ്റെടുത്ത ശേഷം അദ്ദേഹം അതിനെ ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. താമസിയാതെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റെസിഡന്‍ഷ്യല്‍ കൊമേഴ്ഷ്യല്‍ കെട്ടിടങ്ങള്‍, കാസിനോകള്‍,ഗോള്‍ഫ് കോഴ്‌സുകള്‍ തുടങ്ങിയ പദ്ധതികളിലേക്ക് അദ്ദേഹം ബിസിനസിനെ വിപുലീകരിച്ചു. 2004 ദി അപ്പ്രെന്റിസിലൂടെയാണ് ട്രംപ് റിയാലിറ്റി ഷോയില്‍ ഇടം നേടുന്നത്.

ചെക്ക് അത്‌ലെറ്റും മോഡലുമായ ഇവാനോ സെല്‍നിക്കോവയെ ട്രംപ് വിവാഹം കഴിച്ചു . എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 1999 ഇവരില്‍നിന്ന് ട്രംപ് വിവാഹമോചനം നേടി.അവര്‍ക്ക് ടിഫാനി എന്ന ഏക മകളാണുള്ളത്. 2005ല്‍ ട്രംപ് വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ മെലാനിയ മുന്‍ സ്ലോവേനിയന്‍ മോഡലാണ്. ഈ വിവാഹത്തില്‍ ട്രംപിന് ബാരണ്‍ വില്യം ട്രംപ് എന്ന ഒരു മകന്‍ ആണുള്ളത്.

അധികാരത്തില്‍ ഇരിക്കുന്ന സമയത്തെല്ലാം ദേശീയ വാദത്താലും കുടിയേറ്റ വിരുദ്ധ നിലപാടുകളാലും ശ്രദ്ധേയമായിരുന്നു ട്രംപിന്റെ രീതികള്‍. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും മാധ്യമ വാര്‍ത്തകളില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞു നില്‍ക്കാത്ത പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. 2020ലെ തെരഞ്ഞെടുപ്പ് ഫലം അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറായില്ല.

തീരുമാനങ്ങളില്‍ കര്‍ക്കശബുദ്ധിയും തീവ്ര നിലപാടുകാരനുമായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ അമേരിക്കയുടെ ചരിത്രത്തില്‍ വരാനിരിക്കുന്ന വര്‍ഷങ്ങള്‍ സംഭവബഹുലം തന്നെയായിരിക്കും.