Kerala
തിയറ്റര്‍ കോംപ്ലക്‌സിനു മുകളില്‍നിന്ന് വീണ് ഓപ്പറേറ്റര്‍ മരിച്ചു
ഭരതിന്റ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് ആരോപണം.

പത്തനംതിട്ട | പത്തനംതിട്ട തിയ്യറ്റര്‍ കോമ്പൗണ്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ട്രിനിറ്റി തിയ്യറ്ററിലെ അപ്രന്റീസ് പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജീവനക്കാരനായിരുന്ന നെല്ലിക്കുഴി സ്വദേശി ഭരത് ജ്യോതി ആണ് മരിച്ചത്. 21 വയസായിരുന്നു.
തിയേറ്റര്‍ കെട്ടിടത്തില്‍നിന്ന് താഴെവീണാണ് യുവാവിന് മരണം സംഭവിച്ചത്. ഇന്നലെ രാത്രി 12.30ഓടെയാണ് അപകടം നടന്നത്. ഭരതിന്റ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
തിയറ്ററില്‍ ഇന്നലെ രാത്രി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഭരത്തിന് മരണം സംഭവിച്ചതെന്നാണ് പറയുന്നത്. അതേസമയം കെട്ടിടത്തില്‍ നിന്നും തെന്നിവീണതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് ഭാഷ്യം.
തിയ്യറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയും യുവാവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിച്ചു. ഒരുമാസം മുമ്പാണ് ഭരത് ജോലിയില്‍ പ്രവേശിച്ചത്.