address by governor
ദിശാബോധമില്ലാത്ത നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷം
ഗവര്‍ണറുടെ മുഖത്ത് ചിരി പോലുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് പ്രതിപക്ഷം. ആർ എസ് എസിൻ്റെ ഏജൻ്റെന്ന് സി പി എം മുദ്രകുത്തിയ ഗവർണറുടെ പ്രസംഗം ഒത്തുതീർപ്പിൻ്റെ പ്രതിഫലനമാണ്. സംസ്ഥാന സര്‍ക്കാറിന് ഒരു ദിശാബോധമുണ്ട് എന്ന് തോന്നാത്ത ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക മുരടിപ്പ് മറച്ചുവെക്കാനുള്ളതായി അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും. ക്ഷേമ പെന്‍ഷനുകള്‍ പോലും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. കേരള പോലീസിനെ പ്രശംസിച്ചതും വി ഡി സതീശന്‍ വിമര്‍ശിച്ചു.
രാജ്യത്തെ ഏറ്റവും മോശം പോലീസിനെയാണ് ഇങ്ങനെ പ്രശംസിച്ചത്. രാജ്യത്തെ ഏറ്റവും നല്ല പോലീസെന്ന പരാമര്‍ശം ചിരി പടര്‍ത്തുന്നതാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദികളുടെ സാന്നിധ്യമുള്ള പോലീസ് സേനയാണ് കേരളത്തിലെതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ നിരവധി കാര്യങ്ങള്‍ പറയാനുണ്ടായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ മൂടിവെച്ചു. ജനകീയ പ്രശ്‌നങ്ങളൊന്നും പ്രസംഗത്തില്‍ ഇടംപിടിച്ചില്ല. ഒറു ചടങ്ങ് നിര്‍വഹിച്ചു പോയി എന്ന് മാത്രം. ഗവര്‍ണറുടെ മുഖത്ത് ചിരി പോലുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.