Connect with us

Kerala

ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുന്നുവെന്ന് പറഞ്ഞ് ആഘോഷിച്ചവരാണ് പ്രതിപക്ഷം; ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി

ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ കൊടുക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായും ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ കൊടുക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ശമ്പളവും പെന്‍ഷനും കൊടുക്കുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നല്‍കാനുള്ള തുകക്ക് വേണ്ടി യുഡിഎഫ് എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല. ശമ്പളം മുടങ്ങുമെന്ന വാര്‍ത്ത വന്നപ്പോള്‍ പ്രതിപക്ഷം ആഘോഷിച്ചു.അങ്ങനെയാണ് ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് പറഞ്ഞത്.

കഴിഞ്ഞവര്‍ഷം ആകെ ചെലവ് ട്രഷറി വഴി കൊടുത്തത് 22,000 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. 25,000 കോടിക്കു മുകളില്‍ ആയിരിക്കും ഈ വര്‍ഷത്തെ ആകെ ചെലവ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക ഈ വര്‍ഷം ട്രഷറി വഴി നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടുകള്‍ ഏറെയുണ്ടായിയെന്നും ബാലഗോപാല്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest