Connect with us

opposition protest

പ്രതിപക്ഷം ഇന്നും സഭയുടെ നടുത്തളത്തിൽ; പ്രതിഷേധം

സ്പീക്കറുടെ മുഖംമറച്ച് ബാനറും പ്രതിപക്ഷമുയർത്തി.

Published

|

Last Updated

തിരുവനന്തപുരം | അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ എ എൻ ശംസീർ അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം ഇന്നും നിയമസഭയുടെ നടുത്തളത്തിലിറങ്ങി. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് 16കാരിയായ സ്കൂൾ വിദ്യാർഥി ആക്രമിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

എന്നാൽ, ആദ്യ സബ്മിഷനായി ഇക്കാര്യം സഭയിൽ ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടർന്ന് നടുത്തളത്തിലിറങ്ങി. സ്ത്രീസുരക്ഷ പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയത്തിൽ അടിയന്തര പ്രമേയം അനുവദിക്കാത്തത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ഇന്നലെ കൊച്ചി കോർപറേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ടാണ് അടിയന്തര പ്രമേയാനുമതി പ്രതിപക്ഷം തേടിയത്. തുടർന്ന് നടുത്തളത്തിലിറങ്ങി പി സി വിഷ്ണുനാഥിനെ സ്പീക്കറാക്കി സമാന്തര സഭ നടത്തുകയായിരുന്നു പ്രതിപക്ഷത്തെ യുവനിര അംഗങ്ങൾ. സ്പീക്കറുടെ മുഖംമറച്ച് ബാനറും പ്രതിപക്ഷമുയർത്തി.

Latest