Kerala
വനിതാ പ്രവര്‍ത്തകയെ അക്രമിച്ച എസ്ഐക്കെതിരെ നടപടി ആവശ്യപെട്ട് പ്രതിപക്ഷ നേതാവ്
പോലീസിനെ അഴിഞ്ഞാടന്‍ വിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാപരാമായി ഭരിക്കാമെന്ന് കരുതേണ്ടന്നും വിഡി സതീശന്‍
തിരുവനന്തപുരം | വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയ എസ്ഐക്കെതിരെ നടപടി ആവശ്യപെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ . പോലീസിന്റെ സമീപനം വളരെ മോശമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പുരുഷ പോലീസുകാരന്‍ വലിച്ച് കീറിയെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനെ പോലീസ് തല്ലി പരിക്കേല്‍പ്പിച്ചെന്നും ആരോപിച്ചു. പരിക്കേറ്റ വനിതാ നേതാക്കളെ തന്റെ വാഹനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായി പോലീസ് പെണ്‍കുട്ടികളെ ലാത്തികൊണ്ട് കുത്തിയതാണ് സ്ഥിതി കൂടുതല്‍ വഷളാകാന്‍ ഇടയാക്കിയതെന്നും പോലീസിനെ അഴിഞ്ഞാടന്‍ വിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാപരാമായി ഭരിക്കാമെന്ന് കരുതേണ്ടന്നും വിഡി സതീശന്‍ പ്രതികരിച്ചു.