k fon
എ ഐ ക്യാമറ ഇടപാട് മാതൃകയിൽ കെ- ഫോണിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും.
കാസർകോട്| എ ഐ ക്യാമറ ഇടപാട് മാതൃകയിൽ ഇൻ്റർനെറ്റ് സേവനം നൽകുന്ന കെ- ഫോണിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേരീതിയിലുള്ള അഴിമതിയാണെന്ന് സതീശൻ പറഞ്ഞു. കാസർകോട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. കെ ഫോൺ ഇടപാടിലും എസ് ആർ ഐ ടി കമ്പനിക്ക് ബന്ധമുണ്ട്. യഥാർഥ എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ പണം നൽകി. മർഗനിർദേശം മറികടന്ന് 520 കോടിയുടെ ടെൻഡർ എക്സസ് നൽകിയെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണെന്നും വി ഡി സതീശൻ പറഞ്ഞു.
---- facebook comment plugin here -----