Connect with us

Kerala

വിഴിഞ്ഞം തുറമുഖത്തിലെ ട്രയല്‍ റണ്ണില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കമായിരുന്നു; തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി: എം വിന്‍സന്റ് എംഎല്‍എ

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതിന്റെ കാരണം ഉമ്മന്‍ചാണ്ടിയാണെന്നും തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നും കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖം മാറിവന്ന സര്‍ക്കാരുകളുടെ തുടര്‍ച്ചയാണെന്ന് എം വിന്‍സന്റ് എംഎല്‍എ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്മരിച്ച അദ്ദേഹം ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിലെ നീരസം പ്രകടിപ്പിച്ചു. വിഴിഞ്ഞം തുറമുഖത്തിലെ ട്രയല്‍ റണ്ണില്‍ പ്രതിപക്ഷ നേതാവും ഉണ്ടാവേണ്ടതായിരുന്നെന്ന് എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

തുറമുഖത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി ഒരുപാട് പഴികേള്‍ക്കേണ്ടി വന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നെന്നും വിന്‍സെന്റ് പറഞ്ഞു.വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതിന്റെ കാരണം ഉമ്മന്‍ചാണ്ടിയാണെന്നും തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നും കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.

Latest