Connect with us

OPPOSITION LEADER

സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമാണ്.

Published

|

Last Updated

തിരുവനന്തപുരം | അടിയന്തിര പ്രമേയം പ്രതിപക്ഷത്തിൻ്റെ അവകാശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ എം എൽ എമാരെ ആക്രമിച്ച രണ്ട് സി പി എം. എം എൽ എമാർക്കും അഡീഷനൽ ചീഫ് മാർഷലിനും വാച്ച് ആൻഡ് വാർഡിനും എതിരെ നടപടിയെടുക്കണമെന്നും നിയമസഭാ മീഡിയ റൂമിലെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസ് എല്ലാം അംഗീകരിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. എല്ലാ ഏകാധിപതികളുടെയും രീതിയും ഇതാണ്. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമാണ്. ടി പി ചന്ദ്രശേഖരൻ്റെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുന്നു. കെ കെ രമയെ നിലത്തിട്ട് ചവിട്ടുകയാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ അവകാശം മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

ആരുടെ നട്ടെല്ലാണ് വാഴപ്പിണ്ടിയും വാഴ നാരും എന്ന് മന്ത്രി റിയാസിനെ ലക്ഷ്യമാക്കി സതീശൻ ചോദിച്ചു. റിയാസ് പറഞ്ഞതുപോലുള്ള നേതാക്കളുടെ പാരമ്പര്യം തനിക്കില്ല. പക്ഷേ സ്പോൺസേഡ‍് സീരിയലിൽ അല്ല വ‍ർക്ക് ചെയ്യുന്നത്. റിയാസ് ഇടയ്ക്ക് പത്രം വായിക്കുകയും വാർത്ത കാണുകയും വേണമെന്നും വി ഡി സതീശൻ പറഞ്ഞു.

---- facebook comment plugin here -----

Latest