Kerala
സ്പീക്കർക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷം; നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് റിയാസ്
സര്‍, നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് സ്പീക്കറോടായി റിയാസ് പറഞ്ഞു.
തിരുവനന്തപുരം | നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് സ്പീക്കറോട് നിയമസഭയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യത്തിന് മറുപടി പറയാൻ സ്പീക്കർ ക്ഷണിച്ചപ്പോഴാണ് റിയാസ് ഇങ്ങനെ പറഞ്ഞത്. പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തിയതിനാൽ ഉത്തരം സഭയുടെ മേശപ്പുറത്തുവെക്കുകയായിരുന്നു.
സ്പീക്കർക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷനിരയില്‍നിന്ന് വിളിച്ചുപറഞ്ഞതിന് പിന്നാലെയായിരുന്നു റിയാസിന്‍റെ മറുപടി. സര്‍, നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് സ്പീക്കറോടായി റിയാസ് പറഞ്ഞു.
ഇതിന് സഭക്ക് പുറത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു. മാനേജ്മെൻ്റ് ക്വാട്ടയിൽ മന്ത്രിയായ ആളാണ് റിയാസെന്ന് മുഖ്യമന്ത്രിയുമായുമുള്ള കുടുംബബന്ധം പരോക്ഷമായി സൂചിപ്പിച്ച് സതീശൻ പരിഹസിച്ചു.