Connect with us

Fifa World Cup 2022

ആഫ്രിക്കന്‍ കരുത്തരെ കീഴടക്കി ഓറഞ്ച് സൈന്യം

ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഓറഞ്ച് സൈന്യത്തിന്റെ വിജയം.

Published

|

Last Updated

ദോഹ | ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ കീഴടക്കി നെതര്‍ലാന്‍ഡ്‌സ്. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഓറഞ്ച് സൈന്യത്തിന്റെ വിജയം. കളിയുടെ അവസാന ഘട്ടത്തിലാണ് ഹോളണ്ട് ഗോളുകള്‍ അടിച്ചത്.

84ാം മിനുട്ടില്‍ കോഡി ഗാക്‌പോയാണ് നെതര്‍ലാന്‍ഡിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. കോഡിയുടെത് സുന്ദരമായ ഹെഡര്‍ ആയിരുന്നു. നിരവധി സേവുകള്‍ നടത്തിയ സെനഗല്‍ ഗോളിയെ മറികടന്നായിരുന്നു ഹെഡര്‍. ഇഞ്ചുറി ടൈമിൽ ഡേവി ക്ലാസനാണ് രണ്ടാം ഗോൾ അടിച്ചത്. മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ സെനഗൽ സൃഷ്ടിച്ചിരുന്നു.

മത്സരത്തില്‍ ഒരു പടി മുന്നില്‍ നിന്നത് നെതര്‍ലാന്‍ഡായിരുന്നു. അതേസമയം, ഫൗളിന്റെ കാര്യത്തിൽ ഇരുടീമുകളും സമമായിരുന്നു. സെനഗലിന് രണ്ടും ഹോളണ്ടിന് ഒന്നും മഞ്ഞക്കാർഡ് ലഭിച്ചു.

Latest