Connect with us

Gulf

ഗസ്സ പ്രതിസന്ധി ചർച്ച ചെയ്യാൻ മുസ്‍ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി അടിയന്തര യോഗം വിളിച്ചു

ഗസ്സയിലെ സാധാരണക്കാരുടെ ജീവിതവും മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും ചർച്ച ചെയ്യുന്നതിനാണ് യോഗം.

Published

|

Last Updated

ജിദ്ദ | ഇസ്റാഈൽ – ഗസ്സ യുദ്ധം ചർച്ച ചെയ്യുന്നന് ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (OIC) അടിയന്തിരവും അസാധാരണവുമായ യോഗം വിളിച്ചു. ബുധനാഴ്ചയാണ് യോഗം. നിലവിൽ ഒ ഐ സിയുടെ അധ്യക്ഷത വഹിക്കുന്ന സഊദി അറേബ്യയാണ് യോഗം വിളിച്ചുചേർത്തത്.

ഗസ്സയിലെ സാധാരണക്കാരുടെ ജീവിതവും മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും ചർച്ച ചെയ്യുന്നതിനാണ് യോഗം. ഇസ്റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സഊദിയെ യുഎസ് പ്രേരിപ്പിക്കുന്നതിനിടയിലാണ് ഗാസ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതേ തുടർന്ന് ഇതുസംബന്ധിച്ച ചർച്ചകൾ സഊദി നിർത്തിവെച്ചിരുന്നു.

നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 57 രാജ്യങ്ങളുടെ അംഗത്വമുള്ള ഒഐസി യുഎൻ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ സംഘടനയാണ്.