orthodox church
സംസ്ഥാനം കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലിനെതിരെ ഗവര്‍ണറുടെ സഹായം തേടി ഓര്‍ത്തഡോക്‌സ് സഭ
സഭയുടെ അസ്തിവാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് കാതോലിക്ക ബാവ
കോട്ടയം | സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചര്‍ച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അത് അംഗീകരിക്കരുതെന്ന് സഭ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ കേരള ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.
എല്ലാ സമാധാന ചര്‍ച്ചകള്‍ക്കും സഭ തയാറാണെന്നും എന്നാല്‍ സഭയുടെ അസ്തിവാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും കാതോലിക്ക ബാവ പറഞ്ഞു.
നിയമത്തെ അനുസരിക്കാന്‍ ഞാനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കിയത്. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും വേദിയിലിരിക്കെയാണ് ബാവ ഗവര്‍ണറോട് ഈ അഭ്യര്‍ഥന നടത്തിയത്.