kerala university fest
വിധികര്‍ത്താവായ ഷാജിയെ മര്‍ദ്ദിച്ചതു കണ്ടെന്ന ആരോപണം തള്ളി മറ്റ് വിധികര്‍ത്താക്കള്‍
യുവജനോത്സവം പൂര്‍ത്തിയാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു
തിരുവനന്തപുരം | കേരള സര്‍വകലാശാല കലോത്സവത്തില്‍ വിധികര്‍ത്താവായ ഷാജിയെ യൂണിയന്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നആരോപണം തള്ളി മറ്റ് വിധികര്‍ത്താക്കള്‍. ഷാജിയെ മര്‍ദ്ദിച്ചതു കണ്ടു എന്ന നൃത്തപരിശീലകന്‍ ജോമെറ്റിന്റെ ആരോപണം തള്ളി മാര്‍ഗംകളി മത്സരത്തിന്റെ മറ്റ് വിധികര്‍ത്താക്കളായ സിബിയും ഷിബുവും രംഗത്തുവന്നു.
കോഴക്കേസില്‍ പ്രതിയായ വിധികര്‍ത്താവാണ് ആത്മഹത്യ ചെയ്ത പി എന്‍ ഷാജി. കേസിലെ രണ്ടാം പ്രതിയാണ് ഷാജിയെ മര്‍ദ്ദിക്കുന്നതു കണ്ടെന്നു പറഞ്ഞ ജോമെറ്റ്. കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയായിരുന്നു എന്നാണ് മറ്റു വിധികര്‍ത്താക്കള്‍ പറയുന്നത്.
കേരള സര്‍വകലാശാല യുവജനോത്സവം പൂര്‍ത്തിയാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സംഘര്‍ഷങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലുടെ നിര്‍ദേശപ്രകാരമാണ് കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചത്.
കലോത്സവം പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എവിടെവെച്ചാണ് കലോത്സവം പൂര്‍ത്തീകരിക്കുക എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. കലോത്സവ വേദിയിലുണ്ടായ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അന്വേഷിക്കാന്‍ പ്രത്യേക സമിതിയേയും സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.ഡോ. ഗോപ് ചന്ദ്രന്‍, അഡ്വ. ജി മുരളീധരന്‍, ആര്‍ രാജേഷ്, ഡോക്ടര്‍ ജയന്‍ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.