Connect with us

Kerala

ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ചു

കുടുംബ പ്രശ്‌നങ്ങളാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ്

Published

|

Last Updated

ചങ്ങനാശ്ശേരി| ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ചു. ചങ്ങനാശേരി സ്വകാര്യ ബസ്റ്റാഡിലാണ് സംഭവം. തലയിലും കഴുത്തിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അസം സ്വദേശി മോസിനി ഗോഗോയിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതി മധുജ ബറുവയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിനിടെ കൈമുറിഞ്ഞതിനാല്‍ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

 

Latest