Kerala
മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങി വീട്ടുടമ മരിച്ചു
കരൂര്‍ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്
കോട്ടയം | മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങി വീട്ടുടമ മരിച്ചു. പാലായില്‍ വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങി കരൂര്‍ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ പുറത്തുപോയ സമയത്ത് പോള്‍ ജോസഫ് യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്. അതിനിടെ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തലകുടുങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണ്ണുനീക്കാനായി ഇന്ന് രാവിലെയാണ് ജെ സി ബി പോള്‍ ജോസഫിന്റെ വീട്ടില്‍ എത്തിച്ചത്. വിവരം അറിഞ്ഞ് പോലിസ് ഉള്‍പ്പടെ സ്ഥലത്തെത്തി. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----