Taliban
സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ പാക് സൈന്യം വധിച്ചു
33 താലിബാന്‍കാരെയും വധിച്ചിട്ടുണ്ട്.
ഇസ്ലാമാബാദ് | പാക്കിസ്ഥാനില്‍ തീവ്രവാദവിരുദ്ധ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ സൈന്യം വധിച്ചു. വടക്കുപടിഞ്ഞാറന്‍ ജില്ലയിലുള്ള കേന്ദ്രത്തിലെ ജീവനക്കാരെയാണ് തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) സംഘടനയിലെ അംഗങ്ങള്‍ ബന്ദികളാക്കിയത്. കേന്ദ്രത്തിലുണ്ടായിരുന്ന 33 താലിബാന്‍കാരെയും വധിച്ചിട്ടുണ്ട്.
പ്രത്യേക സേനയാണ് ഓപറേഷന്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പായി രണ്ട് ബന്ദികളെ തീവ്രവാദികള്‍ വധിച്ചതായി പാക് പ്രതിരോധ മന്ത്രി ഖാജ മുഹമ്മദ് പറഞ്ഞു. എത്ര ജീവനക്കാരെ ബന്ദികളാക്കിയിരുന്നു എന്നത് വ്യക്തമല്ല. ഖൈബര്‍ പഷ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാന്നുവിലാണ് സംഭവം.
ഞായറാഴ്ചയാണ് താലിബാന്‍കാര്‍ കേന്ദ്രത്തില്‍ ഇരച്ചുകയറി ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതും ആയുധങ്ങൾ കൈക്കലാക്കിയതും കേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതും. പാക് താലിബാനുമായുള്ള 40 മണിക്കൂറിലേറെ നീണ്ട സന്ധിസംഭാഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സൈനിക നടപടിയിലേക്ക് നീങ്ങിയത്. 15 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.