Kerala
പാലക്കാട് നിരോധനാജ്ഞ ഈ മാസം 28വരെ നീട്ടി
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രാ നിയന്ത്രണവും തുടരും.

പാലക്കാട് | ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് നീട്ടിയത്. ഇത് രണ്ടാംതവണയാണ് നിരോധനാജ്ഞ നീട്ടുന്നത്. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രാ നിയന്ത്രണവും തുടരും.
എസ്ഡിപിഐ നേതാവ് സുബൈറിന്റെയും ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെയും കൊലപാതകത്തെ തുടര്‍ന്നാണ് ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.എലപ്പുള്ളിയില്‍ പിതാവിന് മുന്നിലിട്ട് സുബൈറിന് കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.