Connect with us

Kerala

മണ്ണെടുത്തത് തടയാന്‍ ചെന്ന പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചു

ആനിക്കാട് പഞ്ചായത്തംഗം അജികല്ലുപുരയും മകനും സഹോദരനും ചേര്‍ന്നാണ് മര്‍ദിച്ചത്.

Published

|

Last Updated

മല്ലപ്പള്ളി | അവധിദിനം മറയാക്കി അനധികൃതമായി മണ്ണെടുത്തത് തടയാന്‍ ചെന്ന പഞ്ചായത്ത് സെക്രട്ടറിയെ സി പി എം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചു. സെക്രട്ടറി വന്ന വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. ആനിക്കാട് പഞ്ചായത്ത് സെക്രട്ടറി വി രഞ്ജിത്ത് കുമാറിനെയാണ് ആക്രമിച്ചത്.

ആനിക്കാട് പഞ്ചായത്തംഗം അജികല്ലുപുരയും മകനും സഹോദരനും ചേര്‍ന്നാണ് മര്‍ദിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആനിക്കാട് തേലമണ്ണിപ്പടിയിലാണ് സംഭവം. സ്‌റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്ത് മണ്ണെടുക്കുന്നത് അറിഞ്ഞ് തടയാന്‍ ചെന്നതായിരുന്നു സെക്രട്ടറി രഞ്ജിത്ത് കുമാര്‍. അജി വാങ്ങാന്‍ പോകുന്ന സ്ഥലത്താണ് മണ്ണെടുപ്പ് നടക്കുന്നത്. വാങ്ങാന്‍ പോകുന്ന സ്ഥലത്ത് മണ്ണെടുക്കുന്നത് തടയുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

അവധി ദിവസമായിട്ടും തനിക്കെന്താ ഇവിടെ കാര്യമെന്ന് ചോദിച്ചായിരുന്നു മര്‍ദനം. പഞ്ചായത്ത് 13ാം വാര്‍ഡ് അംഗമാണ് അജി കല്ലുപുരയില്‍. സെക്രട്ടറി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.