Connect with us

National

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു; കുട്ടി മരിച്ചു

രണ്ടു കുട്ടികളും ഭാര്യക്കൊപ്പമുണ്ടെന്ന് കരുതി പ്രദീപ് കാര്‍ ലോക്ക് ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.

Published

|

Last Updated

കോട്ട |രാജസ്ഥാനിലെ കോട്ടയില്‍ മൂന്നുവയസുകാരിയെ മാതാപിതാക്കള്‍ കാറില്‍വച്ച് മറന്നു. രണ്ടുമണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.പ്രദീപ് നഗറിന്റെ മകള്‍ ഗോര്‍വിക ആണ് മരിച്ചത്.

കുട്ടിയുടെ മാതാപിതാക്കള്‍ ഒരു വിവാഹം കൂടാനായി പോയതായിരുന്നു.സ്ഥലത്തെത്തിയപ്പോള്‍ പ്രദീപിന്റെ ഭാര്യയും മൂത്തമകളും കാറില്‍നിന്നു പുറത്തിറങ്ങുകയും പ്രദീപ് വാഹനം പാര്‍ക്ക് ചെയ്യാനുമായി പോയി.

രണ്ടു കുട്ടികളും ഭാര്യക്കൊപ്പമുണ്ടെന്ന് കരുതി പ്രദീപ് കാര്‍ ലോക്ക് ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേമാണ് ഇളയകുട്ടി കൂടെയില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Latest