International
ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പാരീസ് അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം
തകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍ ഓരാഴ്ചയോളം സമയം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം.
പാരീസ് | ഒളിമ്പിക്‌സിന് പാരീസില്‍ തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ഫ്രാന്‍സില്‍ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രിയാണ് പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഭൂരിഭാഗം മേഖലകളിലെ റെയില്‍ ഗതാഗതവും താറുമായി.
നിരധി ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും റദ്ദാക്കയും ചെയ്തു. ആക്രമിക്കപ്പെട്ട ട്രെയിന്‍ ശൃംഖലകള്‍ ഫ്രാന്‍സിന്റെ കിഴക്ക്,വടക്ക്,തെക്കന്‍ മേഖലയിലുള്ളവയാണ്.സംഭവത്തില്‍ അന്വേഷണം തുടങ്ങി.
റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കി.തകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍ ഓരാഴ്ചയോളം സമയം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം.തുറന്ന വേദിയില്‍ പ്രാദേശിക സമയം വൈകിട്ട് 8.24നാണ് ഒളിമ്പിക്സ് ഉദ്ഘാടനം.