Connect with us

adv.saiby jose

കേസ് പിൻവലിക്കാൻ അഡ്വ.സൈബി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചതായി വീണ്ടും പരാതി

സൈബി ഭീഷണിപ്പെടുത്തിയതായി ബേസിലിന്റെ പിതാവ് ജെയിംസ് ജോണും പറഞ്ഞു.

Published

|

Last Updated

കൊച്ചി | ക്രിമിനല്‍ കേസ് പിന്‍വലിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയെന്ന് അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ വീണ്ടും പരാതി. കേസ് പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ വാങ്ങുകയും പിന്നീട് ഇയാൾ കേസിൽ നിന്ന് പിന്മാറുകയും ചെയ്തതായി കോതമംഗലം സ്വദേശി ബേസില്‍ ജെയിംസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സൈബി ഭീഷണിപ്പെടുത്തിയതായി ബേസിലിന്റെ പിതാവ് ജെയിംസ് ജോണും പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പ് സൈബി ഹാജരായ വിവാഹമോചന കേസിലെ എതിര്‍കക്ഷിയാണ് ബേസിൽ ജെയിംസ്. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത് പ്രകാരം പണം ഡിവൈന്‍ നഗറിലുള്ള സൈബിയുടെ വീട്ടിലെത്തിച്ചു. എന്നാല്‍, കുടുംബ കോടതിയിലുള്ള തന്റെ കേസ് പിന്‍വലിച്ചിട്ടില്ല. കേസില്‍ നിന്ന് സൈബി മാറിയതായാണ് പിന്നെ അറിഞ്ഞത്. ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരണമൊന്നുമുണ്ടായില്ല.

സൈബിക്കെതിരേ 2013ല്‍ ബാര്‍ കൗണ്‍സിലില്‍ പരാതി എത്തിയിരുന്നെങ്കിലും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും സൈബി ബാര്‍ കൗണ്‍സിലില്‍ വ്യക്തമാക്കി. തുടര്‍ന്ന് 2015-ല്‍ ഈ കേസ് അവസാനിപ്പിച്ചു. എന്നാല്‍ ഇത് പരാതിക്കാരെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ജഡ്ജിമാരുടെ പേരില്‍ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിൽ പോലീസ് അന്വേഷണം നേരിടുന്നയാളാണ് സൈബി.