Kerala
സി പി ഐ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി
മാടായി ബ്രാഞ്ച് സെക്രട്ടറി എന്‍ പ്രസന്നക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
കണ്ണൂര്‍ | പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച സി പി ഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍ പ്രസന്നക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
മാടായി പഞ്ചായത്ത് ആറാം വാര്‍ഡിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിലേക്കാണ് പ്രസന്ന യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്.
പാര്‍ട്ടി ധാരണക്കും മുന്നണി മര്യാദക്കും നിരക്കാത്ത നടപടിയാണ് പ്രസന്നയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പാര്‍ട്ടി വിലയിരുത്തി.
---- facebook comment plugin here -----