Kerala
അച്ചടക്ക നടപടി നേരിട്ട രണ്ട് സിപിഎം നേതാക്കളെ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത് പാര്‍ട്ടി നേതൃത്വം
സി.കെ. മണിശങ്കര്‍, എന്‍.സി മോഹനന്‍ എന്നിവരെയാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.
കൊച്ചി|അച്ചടക്ക നടപടി നേരിട്ട രണ്ട് സിപിഎം നേതാക്കളെ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത് പാര്‍ട്ടി നേതൃത്വം. നേതാക്കളായ സി.കെ. മണിശങ്കര്‍, എന്‍.സി മോഹനന്‍ എന്നിവരെയാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. എന്‍ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും മണിശങ്കറിനെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലുമാണ് പുറത്താക്കിയത്. ഇരുവരെയും കഴിഞ്ഞവര്‍ഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ജില്ലാ കമ്മിറ്റിയിലേക്ക് കൂടി തിരിച്ചെടുത്തത്.