Connect with us

Kerala

യാത്രക്കാരിയെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രയ്ക്കിടെ ഇയാള്‍ ഓട്ടോ വഴിതിരിച്ച് വിടുകയും ഇരുള്‍കുന്നിലെ വനപ്രദേശത്തേക്ക് യുവതിയെ കൊണ്ടുപോവുകയുമായിരുന്നു

Published

|

Last Updated

മലപ്പുറം |  വഴിക്കടവില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയായ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

വഴിക്കടവില്‍ വെച്ച് ഓട്ടോയില്‍ കയറിയ യുവതിയെ ജലീഷ് ബാബു ഇരുള്‍കുന്നിലെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് യുവതി ഇയാളുടെ ഓട്ടോയില്‍ കയറിയത്. എന്നാല്‍ യാത്രയ്ക്കിടെ ഇയാള്‍ ഓട്ടോ വഴിതിരിച്ച് വിടുകയും ഇരുള്‍കുന്നിലെ വനപ്രദേശത്തേക്ക് യുവതിയെ കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest