Kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യാത്രക്കാരന്‍ ഒരു കിലോയിലധികം സ്വര്‍ണവുമായി പോലീസിന്റെ പിടിയില്‍
കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷീറിനെയാണ് എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍|കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരന്‍ ഒരു കിലോയിലധികം സ്വര്‍ണവുമായി പോലീസിന്റെ പിടിയില്‍. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷീറിനെയാണ് എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ദോഹയില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജംഷീര്‍ കണ്ണൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ സംശയം തോന്നിയ പോലീസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പോലീസ് കൂത്തുപറമ്പ് റോഡില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 1123 ഗ്രാം സ്വര്‍ണം പിടികൂടിയത്. നാല് ക്യാപ്‌സ്യൂളുകളായി സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകായിരുന്നു.
---- facebook comment plugin here -----