Connect with us

National

അനസ്തേഷ്യയുടെ അമിതോപയോഗം രോഗി മരിച്ചു; തുടര്‍ന്ന് യുപി ആശുപത്രി സീല്‍ ചെയ്തു

ഔറായ് നിവാസിയായ വിനയ് തിവാരി കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന് വയറുവേദനയെ തുടര്‍ന്ന് രാം റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.

Published

|

Last Updated

ഭദോഹി | ഓപ്പറേഷനായി അനസ്തേഷ്യ അമിതമായി നല്‍കിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.കൂടാതെ ആശുപത്രിയുടെ രജിസ്ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഡയറക്ടര്‍ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തുകയും, അധികൃതര്‍ ആശുപത്രി സീല്‍ ചെയ്യുകയും ചെയ്തു.

ഔറായ് നിവാസിയായ വിനയ് തിവാരി കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന് വയറുവേദനയെ തുടര്‍ന്ന് രാം റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന രോഗിക്ക് അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്ന് പറഞ്ഞ് ഓപ്പറേഷന് വിധേയനാക്കാന്‍ ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം തിവാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓപ്പറേഷന് മുമ്പ് മയക്കത്തിലാക്കി, അനസ്‌തേഷ്യയുടെ അമിത ഡോസ് ഉണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ തിവാരിയെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ ആവിശ്യപ്പെടുകയായിരുന്നു.ബന്ധുക്കള്‍ എത്തുമ്പഴേക്കും മരണം സംഭവിച്ചിരുന്നു.
.

 

Latest