Connect with us

Kerala

ആശുപത്രി വളപ്പിലെ മരത്തില്‍ രോഗി തൂങ്ങിമരിച്ചു

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ആയുര്‍വേദ ആശുപത്രിയില്‍ രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയിലാണ് സംഭവം. ഉദിയന്‍കുളങ്ങര അഴകിക്കോണം സ്വദേശി അജികുമാറാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആശുപത്രി വളപ്പിലെ മരത്തിലാണ് അജികുമാര്‍ തൂങ്ങിയത്.

ഇവിടെ ചികിത്സയിലായിരുന്നു രോഗി. പതിവുപോലെ രാവിലെയുള്ള ചികിത്സ ഇന്നും രോഗിക്ക് നല്‍കിയിരുന്നു. തുടര്‍ന്നാണ് അജികുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

 

Latest