തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ഒന്നര ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് ലിഫ്്റ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ഒരു സാര്‍ജന്റിനുമെതിരെയാണ് നടപടി. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന് പിറകെയാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുമല സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് തകരാറായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ അതില്‍ അകപ്പെട്ട രവീന്ദ്രനെ ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തി തകരാര്‍ പരിഹരിച്ചപ്പോഴാണ് കണ്ടെത്തിയത്.
---- facebook comment plugin here -----