Connect with us

Idukki

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പോലീസ് കൊണ്ടുവന്ന രോഗി അക്രമാസക്തനായി

ചികിത്സ നൽകിയത് കൈകാലുകൾ ബന്ധിച്ച ശേഷം

Published

|

Last Updated

ഇടുക്കി | കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ മൃതദേഹം ചിതയിലെരിയും മുമ്പ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും സമാനമായ ആക്രമണം. ആശുപത്രിയിൽ പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം.

മദ്യപിച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി പ്രവീണാണ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചത്. മദ്യലഹരിയിൽ ഇതാൾ രണ്ട് വാഹനങ്ങൾ അടിച്ചുതകർത്തിരുന്നു. തുടർന്ന് നാട്ടുകാരുടെ മർദനത്തിൽ പരുക്കേറ്റ നിലയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

പ്രവീൺ വരുമ്പോൾ തന്നെ അക്രമാസക്തനായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. തുടർന്ന് പ്രവീണിന്റെ കൈകാലുകൾ ബന്ധിച്ച ശേഷമാണ് ചികിത്സ നൽകിയത്.

Latest