Connect with us

Kerala

രാജ്യസ്‌നേഹമുള്ളവര്‍ക്ക് വിഴിഞ്ഞം സമരത്തെ അംഗീകരിക്കാനാകില്ല; ഇതിലും വലിയ തടസം നീക്കിയിട്ടുണ്ട്: മന്ത്രി വി അബ്ദുറഹ്മാന്‍

സമരക്കാര്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം.

Published

|

Last Updated

തിരുവനന്തപുരം |  രാജ്യസ്‌നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം തുമറുമഖത്തിന് എതിരായ സമരം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. സമരത്തിന് പ്രേരണ നല്‍കുന്നത് ആരാണെന്നത് പ്രധാനമാണെന്ന് പറഞ്ഞ മന്ത്രി പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. സമരക്കാര്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിലും വലിയ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്നും വിഴിഞ്ഞം വിഴിഞ്ഞം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു.

ഒരാഴ്ചയെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ,ഇത് സര്‍ക്കാരിന്റെ വാക്കാണ്. ഒരു തൊഴിലാളിയുടെ പോലും ഒരിറ്റ് കണ്ണീര്‍ വീഴാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം.ഇതിലും വലിയ തടസങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ഗെയില്‍ ദേശീയ പാത തടസങ്ങള്‍ മാറിയതെന്നും മന്ത്രി പറഞ്ഞു

സമരക്കാരെ സമവായത്തിലെത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. സര്‍ക്കാരിന് താഴുന്നതിന് പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Latest