Thrikkakara by-election
തൃക്കാക്കരയിലെ ജനം മാര്‍കിസ്റ്റ് പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചു: എ കെ ആന്റണി
അഹങ്കാരികള്‍ക്കുള്ള ജനത്തിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്

തിരുവനന്തപുരം | തൃക്കാക്കരയിലെ ജനങ്ങള്‍ മാര്‍കിസ്റ്റു പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ്. ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നാണ് അറിയേണ്ടത്. തൃക്കാക്കരയിലെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും, എല്ലാ സമുദായക്കാര്‍ക്കും, എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയായിരുന്നു ഉമാ തോമസ്. അവര്‍ക്ക് മുമ്പില്‍ മറ്റുള്ളവരെല്ലാം തകര്‍ന്നടിഞ്ഞു.
യു ഡി എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം മണ്ഡലത്തിലുണ്ടായി. ജനം ദുരിതം അനുഭവിക്കുമ്പോള്‍ അവരെ ആശ്വസിപ്പിക്കേണ്ടതിന് പകരം മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ കറങ്ങുകയായിരുന്നുവെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.