Connect with us

pv anvar

പി വി അന്‍വറിനെതിരെ പരാതി നല്‍കിയ ആള്‍ മുന്‍ കോണ്‍ഗ്രസ്സുകാരന്‍

ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പവും അകല്‍ച്ചയും ഇല്ലെന്നും തോമസ് പീലിയാനിക്കല്‍

Published

|

Last Updated

കോട്ടയം | ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ പി വി അന്‍വര്‍ എം എല്‍ എക്കെതിരെ പരാതി നല്‍കിയ തോമസ് പീലിയാനിക്കല്‍ മുന്‍ കോണ്‍ഗ്രസ്സുകാരന്‍. 12 വര്‍ഷം മുമ്പു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പവും അകല്‍ച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാന്യത വിട്ടുള്ള പ്രവൃത്തിയാണ് അന്‍വര്‍ ചെയ്തത് എന്നതാണ് പരാതി നല്‍കാന്‍ കാരണം. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണ്. ഫോണ്‍ ചോര്‍ത്തുക എന്നത് ഒരു പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പണിയല്ല.

മറ്റൊരാളുടെ ഫോണ്‍ ചോര്‍ത്തുക എന്നത് വളരെ ഗുരുതരമായ തെറ്റാണെന്ന് ബോധ്യം വന്നതു കൊണ്ടാണ് പരാതി നല്‍കിയതെന്നും തോമസ് പീലിയാനിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങളില്‍ കണ്ടതു പ്രകാരമാണ് പരാതി നല്‍കിയത്. തെളിവ് ഹാജരാക്കിയിട്ടില്ല. ഈ മാസം അഞ്ചാം തീയതിയാണ് ഇ-മെയില്‍ മുഖാന്തിരം പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സംഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് താന്‍ ചെയ്തത്. അതില്‍ തുടര്‍നടപടി എടുക്കേണ്ടത് അധികൃതരുടെ ജോലിയാണ്. ആരുടേയും നിര്‍ദേശപ്രകാരമല്ല പരാതി നല്‍കിയതെന്നും തോമസ് പീലിയാനിക്കല്‍ കൂട്ടിച്ചേര്‍ത്തു. പരാതി ശനിയാഴ്ചയാണ് ഡി ജി പി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയത്.

 

Latest