Kerala
എഡിജിപി എം ആർ അജിത് കുമാറിനും പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപോര്‍ട്ട് നല്‍കിയിരുന്നു.

തിരുവനന്തപുരം | എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതിയില്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപോര്‍ട്ട് നല്‍കിയിരുന്നു.ഇന്ന് ഹരജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കുമോയെന്നതാണ് നിര്‍ണായകം.
ഡിസംബര്‍ മാസത്തില്‍ ഹരജി പരിഗണിച്ചപ്പോള്‍ സമാനമായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സ് സമയം ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----